20 May 2024 Monday

ഐ.ഡി കാർഡ് വിതരണവും കലാ സംവിധായൻ അജയൻ ചാലിശേരിയെ ആദരിക്കലും സംഘടിപ്പിച്ചു.

ckmnews

ഐ.ഡി കാർഡ് വിതരണവും കലാ സംവിധായൻ അജയൻ ചാലിശേരിയെ ആദരിക്കലും സംഘടിപ്പിച്ചു.


ചങ്ങരംകുളം:കേരള മീഡിയ പേഴ്സൺസ് യൂണിയൻ തൃത്താല മേഖല ഐ.ഡി കാർഡ് വിതരണവും കലാ സംവിധായൻ അജയൻ ചാലിശേരിയെ ആദരിക്കലും സംഘടിപ്പിച്ചു.കൂറ്റനാട് കേരള വ്യാപാരി വ്യവസായി സമിതി ഹാളിൽ നടന്ന സമ്മേളനം കെ.എം.പി.യു രക്ഷാധികാരി വി. സെയ്ത് ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡൻ്റ് കെ.ജി. സണ്ണി അധ്യഷനായി.തൃത്താല പോലീസ് സബ് ഇൻസ്പെക്ടർ പി.കെ ശശികുമാർ , കലാ സംവിധായകൻ അജയൻ ചാലിശേരി എന്നിവർ  ഐ.ഡി കാർഡ് വിതരണം നടത്തി. മഞ്ഞുമ്മൽ ബോയ്സ് സിനിമ കലാ സംവിധാനം നിർവ്വഹിച്ച , തമിഴ്നാട് സർക്കാരിൻ്റെ കലാസംവിധായകനുള്ള പുരസ്കാരം ലഭിച്ച അജയൻ ചാലിശേരിയെ  സബ് ഇൻസ്പെക്ടർ   ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ കെ.എം.പി.യു മലപ്പുറം ജില്ലാ സെക്രട്ടറി പ്രേമദാസ് പിടാവന്നൂർ , കെ എം പി യു പാലക്കാട് ജില്ലാ വൈസ് പ്രസിഡൻ്റ് പ്രദീപ് ചെറുവാശേരി ,ജില്ലാ ട്രഷറർ ഇസ്മായിൽ പെരുമണ്ണൂർ , മേഖല പ്രതിധിനികളായ  ബാബു പി ആനക്കര , ഉമാശങ്കർ എഴുമങ്ങാട്  , രഘുനാഥ് പെരുമണ്ണൂർ, ടി.വി അബൂബക്കർ പെരിങ്ങോട് എന്നിവർ സംസാരിച്ചു.തൃത്താല മേഖല രക്ഷാധികാരി സി.മൂസ പെരിങ്ങോട് സ്വാഗതവും , തൃത്താല മേഖല പ്രസിഡൻ്റ് എ.സി .ഗീവർ ചാലിശേരി നന്ദിയും പറഞ്ഞു.