20 May 2024 Monday

കുളപ്പുള്ളിയില്‍ ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പ്രമുഖ നാടന്‍ പാട്ട് കലാകാരന് ദാരുണാന്ത്യം വിടപറഞ്ഞത് പ്രദേശത്തെ നാടന്‍പാട്ട് വേദികളിലെ സജീവ സാനിദ്യം

ckmnews


പാലക്കാട്: പ്രശസ്ത നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു.പാലക്കാട് കുളപ്പുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വാവന്നൂർ സ്വദേശി കൂടിയായ രതീഷ് മരിച്ചത്.തിങ്കളാഴ്ച വൈകിയിട്ട് ആറ് മണിയോടെ ഐപിടി കോളേജിനു സമീപത്താണ് അപകടം.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും


20 വര്‍ഷമായി പ്രദേശത്ത് നാടന്‍പാട്ടു വേദികളില്‍ സജീവമായിരുന്ന രതീഷിന് കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ ഫോക്ലോര്‍ പുരസ്‌കാരം,വേദവ്യാസ പുരസ്‌കാരം,കലാഭവന്‍മണി ഓടപ്പഴം പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക, ചെണ്ട എന്നിവയിലും മികവ് തെളിയിച്ച രതീഷ് പുതു തലമുറയ്ക്ക് നാടന്‍കലാപരിശീലനം നല്‍കുന്നതിനായി വിവിധ പരിശീലന, പഠന കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു.