20 May 2024 Monday

കൂറ്റനാട് യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

ckmnews

കൂറ്റനാട് യുവാവിനെ  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.


കൂറ്റനാട്:യുവാവിനെ  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.കിളിക്കോട്ടു പടി പരേതനായ ചക്കുണ്ണി മകൻ സുധീഷ് (32)നെയാണ് മതുപ്പുള്ളി തെക്കേകരയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എ. കെ. ജി ഐഡിയൽ കലാവേദിയുടെ പ്രവർത്തകനായിരുന്നു.ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ്  റൂമിനകത്ത് കയറി ആത്മഹത്യ ചെയ്തത്.പട്ടാമ്പി താലുക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മുതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.ചെറുതുരുത്തി ശാന്തിതീരത്ത് സംസ്കരിച്ചു. മാതാവ്: മീനാക്ഷി,സഹോദരിമാർ സുനിതാ വിജയൻ, സുമിതാ മണികണ്ഠൻ .