02 May 2024 Thursday

കുന്നംകുളം ഇയ്യാലില്‍ സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ മോഷ്ടിക്കാൻ ശ്രമം; 2 പേർ അറസ്റ്റിൽ

ckmnews

കുന്നംകുളം ഇയ്യാലില്‍ സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ മോഷ്ടിക്കാൻ ശ്രമം; 2 പേർ അറസ്റ്റിൽ 


കുന്നംകുളം: ഇയ്യാലിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനെല്ലൂർ സ്വദേശികളായ അരിപ്പറമ്പിൽ വീട്ടിൽ 41 വയസ്സുള്ള മുരളി, വാക്കുളങ്ങര വീട്ടിൽ 43 വയസ്സുള്ള അക്ബർ എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.195000/- രൂപ വില വരുന്ന കേബിളുകളാണ്  പ്രതികൾ മുറിച്ചു കടത്താൻ ശ്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പെരുമ്പിലാവ് കേച്ചേരി റോഡിലെ ഇയ്യാൽ പാടത്തിന് സമീപത്ത് സ്ഥാപിച്ച കേബിളുകളാണ് പ്രതികൾ മോഷ്ടിക്കാൻ ശ്രമിച്ചത്. കേബിളുകൾ ഡൗൺ ആകുന്നത്  മാനേജരുടെ ഫോണിലേക്ക് മെസ്സേജ് വന്നതോടെ നടത്തിയ പരിശോധനയിലാണ് പ്രതികൾ കേബിൾ മുറിച്ചു കൊണ്ടുപോകാൻ ശ്രമം നടത്തുന്നതായി കണ്ടെത്തിയത്. തുടർന്ന് കുന്നംകുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ ചെയ്തു.