26 April 2024 Friday

കോക്കൂര്‍ ഹൈസ്കൂളില്‍ അധ്യാപകർ 31 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി

ckmnews

കോക്കൂര്‍ ഹൈസ്കൂളില്‍ അധ്യാപകർ 31 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി


ചങ്ങരംകുളം:കോക്കൂർ അബ്ദുൽ ഹയ്യി ഹാജി മെമ്മോറിയൽ ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപകർ 31 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി.Redmi 9 A(32 GB)ഫോണുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക്  നൽകിയത്.ഫോണുകൾ HM ഇൻ ചാർജ്ജ് സരള ടീച്ചറിൽ നിന്നും വാർഡ് മെമ്പർ ശ്രീമതി മൈമൂന ഫാറൂഖ്,പിടിഎ പ്രസിഡൻറ് പി പി സക്കീർ എന്നിവർ ഏറ്റു വാങ്ങി കുട്ടികൾക്ക് വിതരണം ചെയ്തു.