26 April 2024 Friday

പ്രണയം നടിച്ച് കടവല്ലൂര്‍ സ്വദേശിനിയെ പീഡിപ്പിച്ച് സ്വര്‍ണ്ണം കവര്‍ന്ന് ബൈക്ക് വാങ്ങി പോർകുളം സ്വദേശിയായ 21കാരൻ പോക്സോ നിയമപ്രകാരം അറസ്റ്റിൽ

ckmnews

പ്രണയം നടിച്ച് കടവല്ലൂര്‍ സ്വദേശിനിയെ പീഡിപ്പിച്ച് 

സ്വര്‍ണ്ണം കവര്‍ന്ന് ബൈക്ക് വാങ്ങി


പോർകുളം സ്വദേശിയായ 21കാരൻ പോക്സോ നിയമപ്രകാരം  അറസ്റ്റിൽ


കുന്നംകുളം:പോക്സോ നിയമപ്രകാരം പോർക്കുളം കൊങ്ങണൂർ സ്വദേശിയായ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.പോർക്കുളം  കൊങ്ങണൂർ സ്വദേശി നെടിയേടത്ത് അശ്വിൻ 21നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കടവല്ലൂർ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെ പ്രണയം നടിച്ച് ലൈംഗികാതിക്രമം നടത്തുകയും മൂന്നര പവനോളം സ്വർണം കൈക്കലാക്കി ബൈക്ക് വാങ്ങുകയും ചെയ്തതായി പോലീസ് പറഞ്ഞു.വീട്ടുകാരുടെ പരാതിയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.