26 April 2024 Friday

വ്യായാമത്തില്‍ വിസ്മയം തീര്‍ത്ത് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ചങ്ങരംകുളം മൂക്കുതല സ്വദേശി

ckmnews

വ്യായാമത്തില്‍ വിസ്മയം തീര്‍ത്ത് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ചങ്ങരംകുളം മൂക്കുതല സ്വദേശി


ചങ്ങരംകുളം:വ്യായാമത്തില്‍ വിസ്മയം തീര്‍ത്ത് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ചങ്ങരംകുളം മൂക്കുതല   സ്വദേശി.മൂക്കുതല സ്വദേശി ശ്രീജിഷ് ആണ്  ആണ് 30 സെക്കന്റില്‍ 56 തവണ പുഷപ്പ് ചെയ്ത്  ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.പത്തനംതിട്ട സ്വദേശിയായ ലിനു അബ്രഹാമിന്റെ 30 സെക്കന്റില്‍ 50 പുഷപ്പ് എന്ന മുന്‍ റെക്കോര്‍ഡ് മറി കടന്നാണ് 26 കാരനായ ശ്രീജിഷിന്റെ പ്രകടനം.തിരൂരില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീജിഷ് ചെറുപ്പം മുതല്‍ തന്നെ വ്യായാമമുറകള്‍ ശീലിച്ച് വരുന്നുണ്ട്.മൂക്കുതല മഠത്തിപ്പാടം സ്വദേശി പുഞ്ചയിൽ ചന്ദന്റെയും പ്രേമയുടെയും മകനാണ്.സഹോദരി രേഷ്മ