27 April 2024 Saturday

യുഎഇ യിലെ കോവിഡ് പ്രതിരോധ രംഗത്ത് മലയാളിള്‍ക്ക് അഭിമാനമായി ചങ്ങരംകുളം സ്വദേശി

ckmnews



ചങ്ങരംകുളം:യുഎഇ യിലെ കോവിഡ് പ്രതിരോധ രംഗത്ത് സജീവമായ ചങ്ങരംകുളം സ്വദേശി മലയാളികള്‍ക്ക് അഭിമാനമാവുന്നു. ചങ്ങരംകുളം ആലംകോട് സ്വദേശിയായ സമദ് തച്ചുപറമ്പ് എന്ന യുവാവാണ് കോവിഡ്  കാലത്ത് ജീവൻ പണയം വെച്ചും ജോലിയിൽ നിന്ന് ദീർഘ കാലത്തേക്ക് അവധിയിൽ പ്രവേശിച്ചും പോറ്റമ്മയായ പ്രവാസലോകത്ത് യുഎഇ യുടെ ദേശീയ അടിയന്തര വിഭാഗത്തിന്റെ Sanid (National Emergency Response Volunteer Program)ഭാഗമായി ദുബൈ ഹോസ്പിറ്റലിൽ ഒന്നര മാസമായി പ്രവർത്തിച്ച് വരുന്നത്.ഈ ടീമിൽ പ്രവർത്തിക്കുന്ന ഏക ഇന്ത്യക്കാരനാണ് സമദ്. സ്തുത്യർഹ സേവനം കാഴ്ച വെക്കുന്ന ഹോസ്പിറ്റൽ രംഗത്തുള്ള മാലാഖാമാരെയും ഡോക്ടേഴ്സിനെയും പ്രശംസിക്കുമ്പോഴും അഭിനന്ദനമർപ്പിക്കുമ്പോഴും ഈ രണ്ടു വിഭാകങ്ങളോടൊപ്പം രോഗികളുടെ സംരക്ഷണത്തിന്  വേണ്ടിപോരാടുന്ന ഈ സന്നദ്ധ സേവകനെ ഓര്‍ത്ത് മലയാളികള്‍ക്ക് അഭിമാനിക്കാം


ഷബീർ മാങ്കുളം