09 May 2024 Thursday

76 കിലോമീറ്റര്‍ നടന്ന് കോഴിക്കോട് സമര വേദിയിലേക്ക്:യൂത്ത് ലീഗ് നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി

ckmnews

76 കിലോമീറ്റര്‍ നടന്ന് കോഴിക്കോട് സമര വേദിയിലേക്ക്:യൂത്ത് ലീഗ് നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി


എടപ്പാൾ: 76 കിലോമീറ്റർ കാൽനടയായി എടപ്പാളിൽ നിന്ന് കോഴിക്കോട് ശാഹീൻ ബാഗിന്റെ സമര വേദിയിലേക്ക് പോവുന്ന യൂത്ത് ലീഗ് നേതാക്കൾക്ക് യാത്രയയപ്പ് നല്‍കി.എടപ്പാൾ ഗ്രാമപഞ്ചായത്തംഗവും, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ടുമായ വി.കെ.എ മജീദ്, യൂത്ത് ലീഗ് തവനൂർ മണ്ഡലം കമ്മറ്റി അംഗം പത്തിൽ സിറാജ്, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അജ്മൽ കെ.വി, ട്രഷറർ ഷുഹൈബ്, സൗദി കെ.എം.സി.സി നേതാവ് കുട്ടി എടപ്പാൾ എന്നിവരുടെ നേതൃത്വത്തിലാണ് കാൽ നടയായി കോഴിക്കോട് ശാഹിൻ ബാഗ് സ്വകയറിലേക്ക് പുറപ്പെട്ടിട്ടുള്ളത്.സാഹിത്യകാരൻ പി.സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത് കാൽ നടയാത്ര ഉദ്ഘാടനം ചെയ്തു .ഇബ്രാഹിം മുതൂർ അദ്ധ്യക്ഷനായി പത്തിൽ അഷറഫ്, റഫീഖ് പിലാക്കൽ,ഇ.പി രാജീവ്,ഐ.പി ജലീൽ,അൻവ്വർ തറക്കൽ,സി.രവീന്ദ്രൻ, റസാഖ് അയിലക്കാട്, മുജീബ് എം.കെ, ഷുഹൈബ് പി.വി, കെ.പി മുജീബ് റഹ്മാൻ,സുലൈമാൻ മുതൂർ,ഉമ്മർ ടിയു, അനീഷ് പിഎച്,സിപി മുഹമ്മദലി, അബ്ദു പടിഞ്ഞാക്കര, അക്ബർ, പിവി സാഹിർ മാണൂർ, ഗഫൂർ മാണൂർ, മൻസൂർ മരയങ്ങാട്ട്, അൻസാർ സോനു, യൂനുസ് പാറപ്പുറം, ഹുസൈൻ നരിപ്പറബ്ബ്  എന്നിവർ സംസാരിച്ചു വിവിധ ഇടങ്ങളിലെ  സ്വീകരണങ്ങൾക്ക് ശേഷം നാളെ ഞായർ  വൈകുന്നേരം യാത്ര കോഴിക്കോട് എത്തും.