26 April 2024 Friday

മെമ്പർമാർക്കും,ആശാ പ്രവർത്തകർക്കും ,ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സുരക്ഷാ കിറ്റുകൾ കൈമാറി.

ckmnews

മെമ്പർമാർക്കും,ആശാ പ്രവർത്തകർക്കും ,ആരോഗ്യ പ്രവർത്തകർക്കും  കോവിഡ് സുരക്ഷാ കിറ്റുകൾ കൈമാറി.


ചങ്ങരംകുളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച  ബ്രീത്ത് ഈസി ചലഞ്ചിന്റെ ഭാഗമായി കോവിഡ് സുരക്ഷാ കിറ്റുകൾ നൽകി. ആലംകോട് ഗ്രാമ പഞ്ചായത്തിലെ  മെമ്പർമാർക്കും, ആശാ പ്രവർത്തകർക്കും , ആരോഗ്യ പ്രവർത്തകർക്കും  കോവിഡ് സുരക്ഷാ കിറ്റുകൾ കൈമാറിയത്. ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി  ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ മെമ്പർ ആരിഫ നാസർ ഉദ്ഘാടനം ചെയ്തു.

ആലംകോട് ഗ്രാമപഞ്ചായത്ത് 

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെഹീർ കെ വി, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ, ക്ഷേമകാര്യ ചെയർപേഴ്സൺ ഷഹന നാസർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രഭിത ടീച്ചർ, ബ്ലോക്ക് മെമ്പർ കരുണാകരൻ. മെഡിക്കൽ ഓഫീസർ ജുൽന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും സംബന്ധിച്ചു.