27 April 2024 Saturday

മാനവം സാംസ്കാരിക കൂട്ടായ്മ ചങ്ങരംകുളം ടൗണ്‍ ജുമാമസ്ജിദില്‍ അണു നശീകരണം നടത്തി

ckmnews

മാനവം സാംസ്കാരിക കൂട്ടായ്മ ചങ്ങരംകുളം ടൗണ്‍ ജുമാമസ്ജിദില്‍ അണു നശീകരണം നടത്തി


ചങ്ങരംകുളം:മാനവം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാസങ്ങളായി അടഞ്ഞ് കിടന്ന ചങ്ങരംകുളം ടൗണ്‍ ജുമാമസ്ജിദില്‍ അണു നശീകരണം നടത്തി.ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി ലഭിച്ചതോടെയാണ് മസ്ജിദ് അണുനശീകരണം നടത്തിയത്.ചങ്ങരംകുളം ടൗണില്‍ അടഞ്ഞ് കിടന്ന സ്ഥാപനങ്ങളും പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തി.മുന്‍ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി സത്യന്‍ നേതൃത്വം നല്‍കി