26 April 2024 Friday

ചങ്ങരംകുളം പോലീസിന് തെർമൽ സ്കാനർ നൽകി

ckmnews



ചങ്ങരംകുളം:പോലീസിന് തെർമൽ സ്കാനർ നൽകി.കൊവിഡ് 19 പശ്ചാത്തലത്തിലാണ് പോലീസിന് തെർമൽ സ്കാനർ സൗജന്യമായി നൽകി സൈക്കിള്‍ ഷോപ്പ് ഉടമ മാതൃകയായത്.ചങ്ങരംകുളം ഡീലക്സ് സൈക്കിൾസ് & ഫിറ്റനസ് എക്യപ്മെന്റ്സാണ് ചങ്ങരംകുളം പോലീസിന്  തെർമ്മൽ സ്കാനർ നൽകിയത്. ഡീലക്സ് സൈക്കിൾസ് ഉടമ സജീഷ്, മകൻ സജ്ഞൽ പി സജീഷ് എന്നിവർ  ചേർന്ന്  ചങ്ങരംകുളം എസ് ഐ ടി ഡി മനോജ് കുമാറിന് കൈമാറി. ഇനി സ്റ്റേഷനിലെത്തുന്നവരെയും വാഹന പരിശോധന സമയങ്ങളിലും തെർമ്മൽ സ്കാനർ ഉപയോഗപ്പെടുത്തും.