26 April 2024 Friday

കാരുണ്യത്തിന് ഖത്തർ രാജകുടുംബാഗം ശൈഖ് ജാസിം അൽത്താനി,മൂക്കുതല ചൈത്രം പൂരോഘോഷ കമ്മിറ്റി എന്നിവരുടെ കൈതാങ്

ckmnews

കാരുണ്യത്തിന് ഖത്തർ രാജകുടുംബാഗം ശൈഖ് ജാസിം അൽത്താനി,മൂക്കുതല ചൈത്രം പൂരോഘോഷ കമ്മിറ്റി എന്നിവരുടെ കൈതാങ്


ചങ്ങരംകുളം:കോവിഡ് മഹാമാരിക്കിടയിലും ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ കിടപ്പിലായ രോഗികളുടെ പരിചരണം കൃത്യമായി ഏറ്റെടുത്ത് കൊണ്ട് പ്രവർത്തിക്കുന്ന ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയറിന് ഖത്തർ രാജകുടുംബാഗം ശൈഖ് ജാസിം അൽത്താനി, കൂടാതെ മൂക്കുതല ചൈത്രം പൂരാഘോഷ കമ്മിറ്റിയും നൽകിയ വീൽചെയറുകൾ,കാമോഡ് ചെയറുകൾ, വാക്കറുകൾ എയർ ബെഡുകൾ തുടങ്ങിയവ കാരുണ്യം പ്രസിഡന്റ് പി. പി. എം. അഷ്‌റഫ്‌ ഏറ്റുവാങ്ങി. ശൈഖ് ജാസിം അൽത്താനിക്ക് വേണ്ടി പ്രധിനിധികളായ എ. അഹമ്മദുണ്ണി, കെ. വി. അഷ്‌റഫ്‌ എന്നിവരും ചൈത്രം പൂരാഘോഷ കമ്മറ്റിക്ക് വേണ്ടി കെ. അനീഷ് കുമാർ, എ. ബി. സുഭാഷ് എന്നിവരും സന്നിഹിതരായിരുന്നു. കാരുണ്യം സെക്രട്ടറി പി. കെ. അബ്‌ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ശൈഖ് ജാസിം അൽത്താനി യിൽ നിന്ന് സഹായങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച പ്രവാസി യായ പള്ളിക്കര കോട്ടില വളപ്പിൽ അബ്‌ദുള്ളക്കുട്ടി ക്ക് കാരുണ്യം പ്രവർത്തകർ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ കാരുണ്യം ഭാരവാഹികളായ മുകുന്ദൻ, ജബ്ബാർ പള്ളിക്കര, ഉസ്മാൻ പന്താവൂർ, ലത്തീഫ്, പ്രദീപ് ഉണ്ണി, ജബ്ബാർ ആലങ്കോട് തുടങ്ങിയവരും ഓഫീസ് സ്റ്റാഫും പങ്കെടുത്തു.