26 April 2024 Friday

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ കൈമാറി

ckmnews

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ കൈമാറി


ചങ്ങരംകുളം:ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ കൈമാറി. മൂക്കുതല യൂത്ത് കോൺഗ്രസ് കമ്മറ്റിയും കെ. എൻ. എം മഹല്ല് കമ്മറ്റിയും സംയുക്തമായി ചേർന്നാണ് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ കൈമാറിയത്.വടക്കുമുറി ജി. എം. എല്.പി. സ്കൂളിലെ നാല് വിദ്യാർഥികൾക്കാണ് ഇരു കമ്മറ്റികളും ചേർന്ന് മൊബൈൽ ഫോൺ നൽകിയത്. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കെ. ഫയാസ് അധ്യക്ഷത വഹിച്ചു. പതിനേഴാം വാർഡ് മെമ്പർ രാഗി രമേശ്, സ്കൂളിന്റെ പ്രധാന അധ്യാപികയായ മിനി ടീച്ചർ, അധ്യാപികയായ ഷിംന, നവാസ് വിരളിപ്പുറത്ത്.,വീരാവു കെ. വി, മുഹമ്മദാലി എ.വി,റഹീം ചേലക്കടവ്,അനീഷ് മൂക്കുതല, മൊയ്തുണ്ണി കെ.എച്ച് എന്നിവർ പങ്കെടുത്തു സംസാരിച്ചു.