26 April 2024 Friday

നടുവട്ടത്ത് വയോധികയുടെ അഞ്ചരപ്പവൻ സ്വർണ്ണാഭരണങ്ങൾ കാണാനില്ലെന്ന് പരാതി

ckmnews

നടുവട്ടത്ത് വയോധികയുടെ അഞ്ചരപ്പവൻ സ്വർണ്ണാഭരണങ്ങൾ കാണാനില്ലെന്ന് പരാതി


ചങ്ങരംകുളം:മകനും, ഭർത്താവും മരിച്ച ശേഷം ഓർമ്മക്കുറവനുഭവപ്പെടുന്ന വയോധികയുടെ ഓരോ പവൻ വീതമുളള രണ്ടുവളകളും,മൂന്നരപ്പവന്റെ മാലയും കാണാനില്ലെന്ന് പരാതി.എടപ്പാൾ, കാലടിത്തറ കൊടക്കാട്ട് കുന്നത്ത് പുല്ലൂരുവളപ്പിൽ അബ്ദുള്ളയുടെ ഭാര്യ കുൽസുമ്മയ്ക്കാണ് ആഭരണങ്ങൾ നഷ്ടമായത്.കുൽസുമ്മയുടെ മകൻ റഫീഖും, ഭാര്യയും, കുട്ടികളുമാണ് ഈ വീട്ടിൽ കുൽസുമ്മയ്ക്കൊപ്പം താമസിച്ചിരുന്നത്.റഫീഖിന്റെ ഭാര്യയും കുട്ടികളും അവരുടെ വീട്ടിലേക്ക് പോയതിനാൽ ഞായറാഴ്ച റഫീക്കും കുൻസുമ്മയും മാത്രമായിരുന്നു വീട്ടിൽ.രാവിലെ എണീറ്റപ്പോഴാണ് ഉമ്മയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി റഫീക്കും ബന്ധുക്കളുമറിയുന്നത് രാത്രിയിൽ പുറത്തെ ശൗചാലയത്തിലേക്ക് പോയപ്പോഴോ,പുലർച്ചെ നിസ്‌കരിക്കാൻ എണീറ്റപ്പോഴോ കുൽസുമ്മ വാതിലടക്കാൻ മറക്കുകയോ ആ സമയത്ത് മോഷ്ടാക്കൾ പൊട്ടിച്ചെടുക്കുകയോ ചെയ്തതാവാമെന്നാണ് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്