26 April 2024 Friday

ചങ്ങരംകുളം ശ്രീശാസ്താ സ്കൂളിലെ വിദ്യാർത്ഥികൾ യോഗാ ദിനത്തില്‍ യോഗ അഭ്യസിച്ചു

ckmnews

ചങ്ങരംകുളം ശ്രീശാസ്താ സ്കൂളിലെ വിദ്യാർത്ഥികൾ യോഗാ ദിനത്തില്‍ യോഗ അഭ്യസിച്ചു


ചങ്ങരംകുളം:ശ്രീശാസ്താ സ്കൂളിലെ വിദ്യാർത്ഥികൾ സ്വന്തം വീടുകളിലിരുന്ന് യോഗാ ദിനത്തിൽ യോഗാ ഭ്യാസം നടത്തി.ഓൺലൈനായി നടന്ന മത്സര യോഗത്തിൽ നിരവധി വിദ്യർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്തു.ഓൺലൈൻ യോഗാഭ്യാസ മത്സരം സ്കൂൾ എച്ച്. എം. സുമയുടെ അദ്ധ്യക്ഷതയിൽ നടന്നു. പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ യോഗാഭ്യാസം വളരെ ഗുണം ചെയ്യുമെന്ന് സ്കൂൾ സീനിയർ ടീച്ചർ ഭാഗീരഥി  ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു .യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഭാഗീരഥി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു. സ്കൂൾ കമ്മറ്റി ഭാരവാഹികളും വിദ്യാർത്ഥി വിദ്യാർത്ഥിനികളും രക്ഷിതാക്കളും ഓൺലൈൻ പരിപാടിയിൽ പങ്കെടുത്തു