27 April 2024 Saturday

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു

ckmnews

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.


ചങ്ങരംകുളം:സാമ്പത്തിക പ്രതിസന്ധിയിൽ രക്ഷിതാക്കൾക്ക് ഒരു സഹായമായി ആലംകോട് ബി.ടി.എം.യു.പി.സ്കൂൾ മാനേജ്മെന്റും, അദ്ധ്യാപകരും ചേർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ  വാർഡ് മെമ്പർ ഹക്കീം പെരുമുക്ക് സ്കൂൾ പി.ടി.എ പ്രസിഡന്റ് ജാഫർ കെ യ്ക്ക് പഠനോപകരണങ്ങൾ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക റീജാ മേരി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഷീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.