26 April 2024 Friday

യൂത്ത് കെയർ കോക്കൂർ സെന്റർ യൂണിറ്റ് നോട്ട് ബുക്ക് ചലഞ്ച് നടത്തി

ckmnews

യൂത്ത് കെയർ കോക്കൂർ സെന്റർ യൂണിറ്റ് നോട്ട് ബുക്ക് ചലഞ്ച് നടത്തി


ചങ്ങരംകുളം:യൂത്ത് കെയർ കോക്കൂർ സെന്റർ യൂണിറ്റ് സംഘടിപ്പിച്ച നോട്ട്ബുക്ക് ചലഞ്ചിന്റെ ഭാഗമായി കോക്കൂർ  പ്രദേശങ്ങളിൽ നോട്ട്ബുക്ക് വിതരണം ചെയ്തു.ഒമ്പതാം വാർഡ് മെമ്പര്‍ അബ്ദുസ്സലാം(കുഞ്ഞു) ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ റീസ പ്രകാശ് മുൻ പഞ്ചായത്ത് മെമ്പർ അംബിക ടീച്ചർ ജാഫർ വളയംകുളം സുമേഷ്,ശ്രീവാസ്,സുബാഷ്,ശരീഫ്, തുടങ്ങിയവർ നേതൃത്വം നൽകി.നോട്ട് ബുക്ക് ചാലഞ്ചിന് ഒപ്പം നിന്ന് സഹായിച്ച നാട്ടുകാർക്കും,ഇൻകാസ് പ്രവർത്തകർക്കും യൂത്ത് കെയർ കോക്കൂർ സെന്റർ യൂണിറ്റിന്റ പ്രവർത്തകർക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു.