26 April 2024 Friday

കോവിഡ് പ്രതിരോധം:സിവിൽ ഡിഫൻസ് അംഗങ്ങളെ പെരുമ്പടപ്പ് പോലീസ് അനുമോദിച്ചു.

ckmnews

കോവിഡ് പ്രതിരോധം:സിവിൽ ഡിഫൻസ് അംഗങ്ങളെ പെരുമ്പടപ്പ്  പോലീസ് അനുമോദിച്ചു. 


ചങ്ങരംകുളം:കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പോലീസിന്റെ കൂടെ ചേർന്ന് പ്രവർത്തിച്ചതിന് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് പെരുമ്പടപ്പ്  പോലീസിന്റെ ആദരം.ഒന്നര മാസത്തെ ലോക്ക് ഡൗൺ കാലയളവിൽ പോലീസുമായിച്ചേർന്നു പെരുമ്പടപ്പ് പോലീസ്  സ്റ്റേഷൻ പരിധിയിൽ ഡ്യുട്ടി ചെയ്തതിനാണ് സിവിൽ ഡിഫൻസ് അംഗങ്ങളെ മൊമെന്റോ നൽകി പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ IPSHO കെഴ്സൺ. വി.മാർക്കോസിന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്.ചടങ്ങില്‍ ഇൻസ്‌പെക്ടർ കേഴ്‌സൺ.വി.മാർക്കോസ് അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ റൈറ്റർ ആലമ്മ ജോർജ് സ്വഗതം പറഞ്ഞു.എസ്ഐ മാരായ അനൂപ്,സുരേഷ് സിവിൽ ഡിഫൻസ് അംഗങ്ങളായ ഷജിൽ, റാഫി ആമയം എന്നിവർ സംസാരിച്ചു. സ്റ്റേഷൻ അസിസ്റ്റന്റ് റൈറ്റർ സജീഷ് നന്ദിയും പറഞ്ഞു.