26 April 2024 Friday

ഇന്ധന വിലവര്‍ദ്ധനക്കെതിരെ വാഹനം നിര്‍ത്തി സമരം:ചങ്ങരംകുളത്ത് സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ചേര്‍ന്നു

ckmnews

ഇന്ധന വിലവര്‍ദ്ധനക്കെതിരെ വാഹനം നിര്‍ത്തി സമരം:ചങ്ങരംകുളത്ത് സംയുക്ത ട്രേഡ് യൂണിയന്‍ യോഗം ചേര്‍ന്നു


ചങ്ങരംകുളം:ഇന്ധന വില കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 21 ന് കാലത്ത് 11 മുതൽ 15 മിനുട്ട് നേരം നടക്കുന്ന വാഹന നിർത്തിയിടൽ സമരത്തിൻ്റെ ചങ്ങരംകുളം മേഖലയിലെ സംഘാടനത്തിനായി ചങ്ങരംകുളത്തെ ഐഎൻടിയുസി ഓഫീസിൽ സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ ചേർന്നു.യോഗത്തിൽ ട്രേഡ് യൂണിയൻ നേതാക്കളായ എം.ബി.ഫൈസൽ,പി.ടി കാദർ,ഇ.പി. ഏനു സാഹിബ്,വി.വി.കുഞ്ഞുമുഹമ്മദ്,എം.അജയഘോഷ്,അബ്ദ്രു,കെ.ബി.ശിവദാസൻ എന്നിവർ സംസാരിച്ചു.