01 May 2024 Wednesday

എരമംഗലത്ത് പെരുമ്പിലാവ് സ്വദേശിയായ യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതി പിടിയില്‍

ckmnews

എരമംഗലത്ത് പെരുമ്പിലാവ് സ്വദേശിയായ യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതി പിടിയില്‍


ചങ്ങരംകുളം:എരമംഗലത്ത് വെച്ച്  പെരുമ്പിലാവ് സ്വദേശിയായ യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതി പിടിയില്‍.പാലക്കാട് അഗളി സ്വദേശി ജംഷീര്‍ ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്.ജൂണ്‍ 17ന് എരമംഗലത്ത് അരി ഗോഡൗണില്‍ വെച്ചാണ് പെരുമ്പിലാവ് സ്വദേശി സനോജിനെ പ്രതി അക്രമിച്ചത്.ഗുരുതരമായ പരിക്കേറ്റ സനോജ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്