26 April 2024 Friday

നൂറോളം വിദ്യാർത്ഥികൾക്ക് യൂത്ത് കെയര്‍ നോട്ട്ബുക്കുകള്‍ വിതരണം ചെയ്തു

ckmnews

നൂറോളം വിദ്യാർത്ഥികൾക്ക് യൂത്ത് കെയര്‍ നോട്ട്ബുക്കുകള്‍ വിതരണം ചെയ്തു


ചങ്ങരംകുളം:കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിർധനരായ നൂറോളം വിദ്യാർത്തികൾക്ക് ഓൺലൈൻ പഠനത്തിന്റെ ഭാഗമായി കൊക്കൂർ ഹൈസ്‌കൂൾ യൂണിറ്റ് യൂത്ത് കെയറിന്റെ നേതൃത്വത്തിൽ നോട്ട് ബുക്ക് ചലഞ്ചിലൂടെ ശേഖരിച്ച പുസ്തകങ്ങള്‍ വിതരണം ചെയ്തു.കോവിഡ് മാനധന്ധങ്ങൾ പാലിച്ചു നടത്തിയ പരിപാടി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്‌.ഇ വി മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ റീസ പ്രകാശ്,വാർഡ് മെമ്പർ മൈമൂന ഫാറൂഖ്,യൂത്ത് കെയർ പ്രവർത്തകരായ ഷാബുരാജ്, ആഷിക്, ഇസ്ഹാക്, ഷൈജു, ഷാനിബ് എന്നിവർ നേതൃത്വം നൽകി