26 April 2024 Friday

പരിസ്ഥിതി ദിനത്തില്‍ പോസ്റ്റര്‍ നിര്‍മാണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി അലാ ഷെറിൻ

ckmnews

പരിസ്ഥിതി ദിനത്തില്‍ പോസ്റ്റര്‍ നിര്‍മാണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി അലാ ഷെറിൻ 


ചങ്ങരംകുളം: ലോക പരിസ്ഥിതി ദിനത്തിനോട്‌ അനുബന്ധിച്ച് നടന്ന പോസ്റ്റർ നിർമ്മാണം  യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ചാലിശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അല ഷെറിൻ ഗ്രാമത്തിനും സ്കൂളിനും അഭിമാനമായി.കേരള ഉർദ്ദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന അക്കാദമിക്ക് കൗൺസിലാണ് പാലക്കാട് റവന്യൂ ജില്ലയിൽ പോസ്റ്റർ മത്സരം നടത്തിയതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കോവിഡ് കാലത്ത് വീട്ടു ചുമരുകൾക്കുള്ളിൽ കഴിയേണ്ടിവന്ന സാഹചര്യത്തിലാണ് 

സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ അലാ ഷെറിൻ ചിത്ര വരയിൽ  സജീവമായത്.വീടിനകത്ത് ഒരു മുറിയുടെ ചുമരുകളെല്ലാം  പന്ത്രണ്ട് വയസ്സുകാരിയുടെ ചിത്രങ്ങളാൽ നിറഞ്ഞു.

ചിത്രങ്ങളിൽ കുന്നും മലയും ,സൂര്യോദയവും , നഗരങ്ങളും ,ഉൽസവ കാഴ്ചകളും  ,സംഗീത സിബലുകളും ,മഴവിൽ കാഴ്ചയും  ചുമരുകളിലും , വെള്ള കടലാസുകളിലും  മനോഹരമാക്കിയിട്ടുണ്ട്  കൂടാതെ പാഴ്വസ്തുക്കളിലും ,കുപ്പികളിലും  വർണ്ണങ്ങൾ ചാർത്തി അലങ്കാര വസ്തുക്കളും ഉണ്ടാക്കിയിട്ടുണ്ട്.പെരുമണ്ണൂർ ചൈതന്യ വായനശാല ബാലവേദി അംഗമായ അലാ ഷെറിൻ വിവിധ  ക്വിസ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ഉർദ്ദു ക്ലബ് അംഗമായ വിദ്യാർത്ഥി ഉർദ്ദു ക്വിസ് മൽസരത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.


വിദ്യാർത്ഥിക്ക്  സ്കൂൾ ഉർദ്ദു അദ്ധ്യാപകൻ ഫൈസൽ , വായനശാല പ്രസിഡൻ്റ ഡോ.ഇ.എൻ ഉണ്ണികൃഷണൻ എന്നിവർ മികച്ച പ്രോൽസാഹനം നൽകിയിരുന്നു.ഡാൻസ് കലയെ   ഏറെ സ്നേഹിക്കുന്ന  വിദ്യാർത്ഥി  സ്വന്തമായി യുട്യൂബ് ചാനലും നിർമ്മിച്ചിട്ടുണ്ട്.ചാലിശ്ശേരി പെരുമണ്ണൂർ ഇട്ടപ്പുറത്ത് വീട്ടിൽ ഷബീർ - റെയ്ഹാനത്ത് ദമ്പതിമാരുടെ രണ്ട് മക്കളിൽ മൂത്തയാളാണ്.ഇനി സഞ്ചരിക്കാനുള്ള വഴികളിൽ ചിത്രങ്ങളുടെ ഭാവനലോകത്തേക്ക് ചുവടുകൾ വെയ്ക്കുകയാണ്

 ഈ കൊച്ചു മിടുക്കി.