26 April 2024 Friday

രക്തദാന ദിനത്തില്‍ പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് അംഗങ്ങള്‍ രക്തദാനം നടത്തി

ckmnews

രക്തദാന ദിനത്തില്‍

പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് അംഗങ്ങള്‍ രക്തദാനം നടത്തി


ചങ്ങരംകുളം:ലോകമൊട്ടാകെ രക്തദാന ദിനമായി ആചരിക്കുന്ന ജൂൺ പതിനാലിനു പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് രക്തദാനം നടത്തി.സാമൂഹ്യ പ്രവർത്തകനും സിനിമാ കലാ സംവിധായകൻ കൂടിയായ സുബൈർ സിന്ദഗി ത്രിശൂർ IMA യിൽ രക്ത ദാനം നിർവ്വഹിച്ചു.പ്രവാസ ലോകത്ത് നിന്നും അർഷാദ് പള്ളിതാഴത്തും രക്തം ദാനം നൽകി പങ്കാളിയായി.കോവിഡ് പ്രോട്ടോകോൾ നില നിൽകുന്നതിന്റെ പേരിൽ കൂടുതൽ മെമ്പർ പിന്നീട് രക്ത ദാനം നിർവ്വഹിക്കുമെന്ന് പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌ പ്രസിഡന്റ് റഷീദ് കെഎം, മുനീർ സൈനു എന്നിവർ പറഞ്ഞു.