26 April 2024 Friday

കടംവാങ്ങിയ പണം തിരിച്ചടച്ചില്ല; രണ്ടരവയസുകാരിയെ വിറ്റ പിതാവ്​ അറസ്റ്റില്‍

ckmnews

ഭു​വനേശ്വര്‍: കടബാധിതനായ പിതാവ്​ 5000 രൂപയുടെ വായ്​പ തിരിച്ചടക്കാന്‍ കഴിയാതെ വന്നതോടെ രണ്ടരവയസുകാരിയെ വിറ്റു. ഒഡീഷയിലെ ജയ്​പുര്‍ ജില്ലയിലാണ്​ സംഭവം.

പരാതിയുമായി കുഞ്ഞിന്‍റെ മുത്തച്ഛന്‍ രംഗത്തെത്തുന്നതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. മകന്‍ രമേശിനെതിരെയും കുഞ്ഞിനെ വാങ്ങിയ ലിതു ജെനക്കെതിരെയുമാണ്​ പരാതി നല്‍കിയത്​.

ലിതുവില്‍നിന്ന്​ രമേശ്​ 5000 രൂപയോളം വാങ്ങിയിരുന്നു. തുടര്‍ന്ന്​ സാമ്ബത്തിക സ്​ഥിതി മോശമാ​യതോടെ രമേശിന്​ പണം തിരികെ നല്‍കാന്‍ സാധിച്ചിരുന്നില്ല. പണത്തിനായി ലിതു നിരവധി തവണ രമേശിന്‍റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ പണം നല്‍കാ​ന്‍ കഴിയാതെ വന്നതോടെ പകരം കുഞ്ഞിനെ കൈമാറുകയായിരുന്നു.

കുഞ്ഞിനെ ലിതുവില്‍നിന്ന്​ മോചിപ്പിച്ചതായി ജില്ല ശിശു സംരക്ഷണ ഓഫിസര്‍ നിരജ്ഞന്‍ കര്‍ പറഞ്ഞു. ഭുവനേശ്വറിലാണ്​ രമേശും ഭാര്യയും ജോലിചെയ്യുന്നത്​. മദ്യപിച്ച്‌​ വീട്ടിലെത്തി നിരന്തരം വഴക്കുണ്ടാക്കുന്ന വ്യക്തിയാണ്​ ഇയാള്‍. തുടര്‍ന്ന്​ ഭാര്യ മാതാപിതാക്കളുടെ അടുത്തായിരുന്നു താമസം. മകള്‍ രമേശിനൊപ്പവുമായിരുന്നു.

​േലാക്​ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇയാള്‍ സ്വന്തം ഗ്രാമത്തിലേക്ക്​ കുഞ്ഞുമായി മടങ്ങിയിരുന്നു. കുട്ടിയെ ലിതുവിന്​ കൈമാറു​േമ്ബാള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായാണ്​ വിവരം. സംഭവത്തില്‍ പ്രതികളെ അറസ്റ്റ്​ ചെയ്​തതായി ​െപാലീസ്​ പറഞ്ഞു.