26 April 2024 Friday

38 ഭാര്യമാര്‍, 89 മക്കള്‍,33 കൊച്ചുമക്കള്‍; ലോകത്തെ ഏറ്റവും വലിയ ഗൃഹനാഥന്‍ അന്തരിച്ചു

ckmnews

38 ഭാര്യമാര്‍, 89 മക്കള്‍,33 കൊച്ചുമക്കള്‍; ലോകത്തെ ഏറ്റവും വലിയ ഗൃഹനാഥന്‍ അന്തരിച്ചു


മിസോറം : ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ അന്തരിച്ചു.  മിസോറമിലെ സിയോണ ചന (76) ആണ് അന്തരിച്ചു. പ്രമേഹവും രക്തസമ്മര്‍ദ്ദവും ബാധിച്ച് ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളുമാണ് സിയോണയ്ക്കുള്ളത്. മിസോറം മുഖ്യമന്ത്രി സോറാംതാങ്ക, സിയോണയുടെ മരണ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്.


ചന പോള്‍ എന്ന ഉപഗോത്രത്തിന്റെ നാഥൻ കൂടിയാണ് സിയോണ. 1945 ജൂലായ് 21-നാണ് സിയോണ ജനിച്ചത്.  17 വയസുള്ളപ്പോള്‍ മൂന്ന് വയസ് കൂടുതലുള്ള സ്ത്രീയുമായായിരുന്നു ആദ്യവിവാഹം. കാലക്രമേണ ഭാര്യമാരുടെ എണ്ണവും കൂടി.ബാക്തോങ് തലാങ്‌നുവാമിലെ ഗ്രാമത്തിലെ നൂറിലേറെ മുറികളുള്ള നാലുനില വീട്ടിലാണ് സിയോണയുടെ കുടുംബം താമസിക്കുന്നത്.  അതേവീട്ടിൽ തന്നെയാണ് മക്കളും കൊച്ചുമക്കളും താമസിച്ചിരുന്നത്. സിയോണയുടെ മുറിയോടുചേര്‍ന്ന ഡോര്‍മിറ്ററിയിലാണ് ഭാര്യമാരുടെ താമസം. പചകത്തിനായി വലിയൊരു അടിക്കളയും ഈ വീട്ടിലുണ്ട്.


മിസോറമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബാക്തോങ് മാറാന്‍ കാരണം ചനയുടെ വലിയ കുടുംബമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിസോറാമിലെത്തുന്ന വിനോദ സഞ്ചാരികൾ ചനയുടെ വീട്ടിലെത്തുന്നതും പതിവായിരുന്നു.

വീഡിയോ വൈറൽ