26 April 2024 Friday

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു

ckmnews

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം

മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു


ചങ്ങരംകുളം:-കേരള സർക്കാരിന്റെ ബജറ്റിൽ മലപ്പുറം ജില്ലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. നന്നംമുക്ക് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐനിച്ചോട് മൃഗാശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം വനിത ലീഗ് സംസ്ഥാന പ്രസിഡൻ്റ് സുഹറ മമ്പാടും, കാഞ്ഞിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ പഞ്ചായത്തംഗം കാട്ടിൽ അഷ്റഫും ഉദ്ഘാടനം ചെയ്തു.

ഇ.പി ഏനു,കെ.പി അബു, നരണിപ്പുഴ മുഹമ്മദലി, പി.എം.കെ കാഞ്ഞിയൂർ, എ.വി അബ്ദുറു, ഇബ്രാഹീം മൂക്കുതല, റാഷിദ് നെച്ചിക്കൽ, മുഹമ്മദ് ഫാറൂഖി, ഷരീഫ് മണാളത്ത്, സാദിഖ് നെച്ചിക്കൽ, ടി.ഉമ്മർ, ഒ.വി ഹനീഫ,

കെ.വി മൊയ്തുണ്ണി,

സൈഫു കുളത്തിങ്ങൽ, പി.കെ കബീർ,ഷാക്കിർ കാഞ്ഞിയൂർ, 

 തുടങ്ങിയവരും നേതൃത്വം നൽകി.