26 April 2024 Friday

കാരുണ്യം പാലിയേറ്റീവ് കെയറിന് വ്യാപാരികള്‍ കട്ടിലും എയര്‍ബെഡും സംഭാവന ചെയ്തു

ckmnews



ചങ്ങരംകുളം:കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ റജിസ്റ്റർ ചെയ്ത കിടപ്പു രോഗികള്‍ക്ക് പേഷ്യന്റ്കോട്ട് (കട്ടിൽ), എയർ ബെഡ് അത്യാവശ്യമുള്ളവർക്കായി ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ കട്ടിലും എയർ ബെഡ്ഡം സംഭാവന ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചങ്ങരംകുളം യൂണിറ്റ് സെക്രട്ടരി ഒ. മൊയ്തുണ്ണി, ജോയിന്റ് സെക്രട്ടറി ഉസ്മാൻ പന്താവൂർ ,വൈസ് പ്രസി ഡണ്ട് കെ.വി.ഇബ്രാഹിംകുട്ടി എന്നിവരിൽ നിന്ന് കാരുണ്യം ഭാരവാഹികളായ പി.കെ.അബ്ദുള്ളക്കുട്ടി പി.അലി, സുഹൈർ എറവറാംകുന്ന് എന്നിവർ ഏറ്റു വാങ്ങി.