26 April 2024 Friday

സമ്മാനമായി കിട്ടിയ തുക പി. പി. ഇ. കിറ്റ് വാങ്ങാൻ സംഭാവന നൽകി കുരുന്നുകൾ

ckmnews

സമ്മാനമായി കിട്ടിയ തുക പി. പി. ഇ. കിറ്റ് വാങ്ങാൻ സംഭാവന നൽകി കുരുന്നുകൾ


ചങ്ങരംകുളം:പെരുന്നാളിന് സമ്മാനമായി കിട്ടിയ തുക പി. പി. ഇ. കിറ്റ് വാങ്ങാൻ സംഭാവന നൽകി കുരുന്നുകൾ മാതൃകയായി.ചേലക്കടവ് കൊങ്ങനം വീട്ടിൽ മുജീബ് മൗലവി - ഷന ദമ്പതിമാരുടെ കുഞ്ഞുങ്ങളായ അഫ്താബ്,ആതിഫ എന്നിവരാണ് തങ്ങൾക്ക് സമ്മാനമായി ലഭിച്ച തുക പി. പി. ഇ. കിറ്റ് വാങ്ങാൻ സംഭാവനയായി നൽകിയത്. തുക നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കെ.ഫയാസ് ഏറ്റുവാങ്ങി.ആർ. ആർ. ടി മെമ്പർമാരായ ഗഫൂർ, ഷാമിൽ, അദ്നാൻ എന്നിവർ പങ്കുചേർന്നു. സ്വന്തമായി സൈക്കിൾ വാങ്ങാൻ വെച്ചിരുന്ന തുക കഴിഞ്ഞ പ്രണയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു ഇവർ.മുക്കം ഗ്രീൻവാലി പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അഫ്താബ്. ആത്തിഫ വടക്കുമുറി ജി. എം. എൽ. പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.