26 April 2024 Friday

എങ്ങനെ ആയാലും കുലച്ചാല്‍ പോരെ ചങ്ങരംകുളം ആലംകോട് വാഴകുലച്ചത് കാണാന്‍ എത്തുന്നത് നിരവധി പേര്‍ മൂക്കത്ത് വിരല്‍വച്ച് നാട്ടുകാര്‍

ckmnews

എങ്ങനെ ആയാലും കുലച്ചാല്‍ പോരെ


ചങ്ങരംകുളം ആലംകോട് വാഴകുലച്ചത് കാണാന്‍ എത്തുന്നത് നിരവധി പേര്‍ മൂക്കത്ത് വിരല്‍വച്ച് നാട്ടുകാര്‍


ചങ്ങരംകുളം:വാഴത്തണ്ടില്‍ നിന്ന് കുലച്ച് നില്‍ക്കുന്ന വാഴക്കുല കണ്ട് മൂക്കത്ത് വിരല്‍ വക്കുകയാണ് പ്രദേശവാസികള്‍.ചങ്ങരംകുളം ആലംകോട് അവറാൻ പടിയിലാണ് കൗതുകമുണര്‍ത്തി വാഴയുടെ പകുതില്‍ നിറയെ കയയുള്ള കുല പുറത്ത് വന്നത്.വാഴയുടെ മധ്യഭാഗത്ത് നിന്ന് പുറത്ത് വന്ന വാഴക്കുലയിലെ കൗതുകകരമായ കാഴ്ച കാണാൻ നിരവധിയാളുകളാണ് ഇപ്പോള്‍ ഇവിടെ എത്തുന്നത്.ആലംകോട് അവറാൻ പടിയിലെ കരിമ്പിൽ മുന്നാളത്ത് മുഹമ്മദിൻ്റെ വീട്ടുപറമ്പിലാണ് ഈ അപൂർവ്വ വാഴകുല കാഴ്ച


(ഫോട്ടോ: കരീം ആലംകോട്)