26 April 2024 Friday

ലോക്ക്ഡൗണിന്റെ മറവില്‍ ചങ്ങരംകുളം മേഖലയില്‍ കഞ്ചാവടക്കമുള്ള ലഹരി വില്‍പന സംഘങ്ങള്‍ സജീവമാകുന്നതായി വ്യാപക പരാതി

ckmnews

ലോക്ക്ഡൗണിന്റെ മറവില്‍ ചങ്ങരംകുളം മേഖലയില്‍ കഞ്ചാവടക്കമുള്ള ലഹരി വില്‍പന സംഘങ്ങള്‍ സജീവമാകുന്നതായി വ്യാപക പരാതി


ചങ്ങരംകുളം:ലോക്ക്ഡൗണിന്റെ മറവില്‍ ചങ്ങരംകുളം മേഖലയില്‍ കഞ്ചാവടക്കമുള്ള ലഹരി വില്‍പന സംഘങ്ങള്‍ സജീവമാകുന്നതായി വ്യാപക പരാതി.കോക്കൂർ,പാവിട്ടപ്പുറം ഒതളൂർ,കിഴിക്കര,വളയംകുളം പ്രദേശങ്ങളിൽ കഞ്ചാവിന്റെയും മറ്റു വീര്യം കൂടിയ  മയക്കുമരുന്നിന്റെയും വ്യാപാരം പ്രദേശങ്ങളില്‍ വ്യാപകമാകുന്നതായാണ് പരാതികള്‍ ഉയരുന്നത്.വലിയ സംഘങ്ങള്‍ ഇവര്‍ക്ക് പിന്നിലുണ്ടെന്നും വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് കച്ചവടം നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.രാത്രി സമയങ്ങളിൽ നമ്പർ പ്ളേറ്റില്ലാത്ത വണ്ടികളിൽ അപരിചിതർ വന്നു പോകുന്നത് പ്രദേശങ്ങളില്‍ പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.ഏതാനും മാസം മുമ്പ് കോലിക്കരയില്‍ പാവിട്ടപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചതും,ഏതാനും ദിവസം മുമ്പ് ആലംകോട് വീട്ടില്‍ നിന്ന് വീര്യം കൂടിയ മയക്കുമരുന്നുമായി യുവാവ് പിടിയിലായതും    ഭീതി ജനിപ്പിക്കുന്നതാണെന്നും അധികൃതര്‍ കൃത്യമായ അന്യേഷണം നടത്തി ഇത്തരം സാമൂഹ്യ വിരുദ്ധരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും നാട്ടുകാര്‍ പറയുന്നു.ആലംകോട് ചിയ്യാനൂര്‍ മേഖലയില്‍ ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.