27 April 2024 Saturday

ശിഹാബ് തങ്ങൾ റിലീഫ് സെൽ ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണുകള്‍ സമ്മാനിച്ചു

ckmnews

ശിഹാബ് തങ്ങൾ റിലീഫ് സെൽ ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണുകള്‍ സമ്മാനിച്ചു


ചങ്ങരംകുളം: ശിഹാബ് തങ്ങൾ റിലീഫ് സെൽ ചങ്ങരംകുളം ശാഖ യൂണിറ്റ് പ്രവര്‍ത്തകര്‍ ആലംകോട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ നിർദ്ധന കുടുംബങ്ങളിലെ നാല് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകള്‍ സമ്മാനിച്ചു.വിതരണോദ്ഘാടനം മുസ് ലിം ലീഗ് നിയോജക മണ്ഡലം ജന:സെക്രട്ടറി ഷാനവാസ് വട്ടത്തൂർ വാർഡ് മെമ്പർ തസ്നീം അബ്ദുൽ ബഷീറിന് നൽകി കൊണ്ട് നിർവ്വഹിച്ചു. കെ.വി.എ കാദർ,കെ.എം ഹാരിസ്,കെ.വി ഷുക്കൂർ, ഷബീർ വി.വി, ബഷിർ ഇ.എം.കെ, ശഫീർ കെ.വി തുടങ്ങിയവർ പങ്കെടുത്തു.