26 April 2024 Friday

ചങ്ങരംകുളം ചിയ്യാനൂരില്‍ ലഹരി വില്‍പന സംഘങ്ങള്‍ സജീവമെന്ന് പരാതി നാട്ടുകാർ കൂട്ടായ്മ രൂപീകരിച്ച് ചങ്ങരംകുളം പോലീസിന് പരാതി നൽകി

ckmnews

ചങ്ങരംകുളം ചിയ്യാനൂരില്‍ ലഹരി വില്‍പന സംഘങ്ങള്‍  സജീവമെന്ന് പരാതി


നാട്ടുകാർ കൂട്ടായ്മ രൂപീകരിച്ച് ചങ്ങരംകുളം പോലീസിന് പരാതി നൽകി


ചങ്ങരംകുളം:ചിയ്യാനൂരില്‍ ലഹരി വിൽപ്പനയും,ഉപയോഗവും വ്യാപകമായതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ പരാതി നൽകി.ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂർ കോട്ടയിൽതാഴം പ്രദേശവാസികളായ നൂറോളം കുടുംബങ്ങളാണ് ഒപ്പ് ശേഖരിച്ചു പോലീസിൽ പരാതി നൽകിയത്.കഞ്ചാവ് അടക്കമുള്ള ലഹരി വിൽപ്പന വ്യാപകമായതിനെ തുടർന്ന് പ്രദേശത്തെ പല കുടുംബങ്ങളും ഭീതിയിലാണ്.രാത്രി സമയങ്ങളിൽ വീടുകളിൽ എത്തി നോക്കുന്നതും,മോഷണവും പതിവാണെന്നും പരാതിയുണ്ട്.ലഹരി സംഘങ്ങളിൽ പെട്ട നിരവധി യുവാക്കളാണ് ഈ പ്രദേശത്തു വന്നു പോകുന്നതെന്നും നാട്ടുകാര്‍ പറയുന്നു.സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ കൂട്ടായ്മ രൂപീകരിച്ചു ഒപ്പ് ശേഖരണം നടത്തി ചങ്ങരംകുളം പോലീസിന് പരാതി നൽകിയത്.മണികണ്ഠൻ മുല്ലപ്പുള്ളി, കെ വി ഹുസൈൻ,എം മണി,വി പി അബ്ദുൽഖാദർ,ഹസൻ ചിയ്യാനൂർ,അജ്മൽ,വി പി സൈനുദ്ധീൻ,ശശി,റസാഖ് കിളിയിൽ, ഫൈസൽ,മോഹനൻ,കബീർ, ഗിരീഷ്, ടി കെ റഫീഖ്,അബാബീൽ,അൻഷി, സബാഹുദ്ധീൻ, അസിൻ, റയീസ്  തുടങ്ങിയവർ നേതൃത്വം നൽകി.