26 April 2024 Friday

യുവതിയെ പ്രലോഭിപ്പിച്ച് കുറ്റിപ്പുറം ലോഡ്ജില്‍ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു അശ്ളീല ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നും പരാതി:യുവാവ് അറസ്റ്റില്‍

ckmnews

യുവതിയെ പ്രലോഭിപ്പിച്ച് കുറ്റിപ്പുറം  ലോഡ്ജില്‍ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു


അശ്ളീല ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നും പരാതി:യുവാവ് അറസ്റ്റില്‍


യുവതിയെ പ്രലോഭിപ്പിച്ച് കുറ്റിപ്പുറത്തെ ലോഡ്ജില്‍ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി സൈറ്റുകളില്‍ അപ്‌ലോഡ്ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശി കവരന്‍കുണ്ടന്‍ ഹൗസില്‍ സുമീര്‍ (24) ആണ് പെരുമ്പടപ്പ് പൊലിസ് പിടിയിലായത്.കുറ്റിപ്പുറത്തുള്ള ലോഡ്ജിലാണ് പെരുമ്പടപ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള യുവതിയെ യുവാവ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.സംഭവത്തില്‍ കുറ്റിപ്പുറം പോലീസും കേസെടുത്ത് അന്യേഷണം ആരംഭിച്ചിട്ടുണ്ട്