27 April 2024 Saturday

ജീവജാലങ്ങളേയും പരിസ്ഥിതിയേയും ചേർത്തു പിടിക്കണം - മന്ത്രി പി പ്രസാദ്*

ckmnews

*ജീവജാലങ്ങളേയും പരിസ്ഥിതിയേയും ചേർത്തു പിടിക്കണം - മന്ത്രി പി പ്രസാദ്*


ആവാസവ്യവസ്ഥയുടെ  പുനസ്ഥാപനം ലക്ഷ്യമാക്കുന്ന മനുഷ്യർ എല്ലാ ജീവജാലങ്ങളേയും പരിസ്ഥിതിയേയും ചേർത്തു പിടിക്കുന്നതിനു മുന്നോട്ടുവരണമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് .

മനുഷ്യരും മൃഗങ്ങളും പക്ഷികളും പ്രകൃതിയും ചേരുന്നതാണ് ലോകമെന്നും  സർവ്വതിന്റേയും  നിലനിൽപ്പും വികാസപരിണാമങ്ങളും പരിസ്ഥിതി അടിസ്ഥാനമാക്കിയാണെന്ന് മന്ത്രി തുടർന്നു പറഞ്ഞു.

പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ  ആഭിമുഖ്യത്തിൽ 2500 വീടുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഹരിത മുറ്റം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിൻസിപ്പൽ കെ.എം ശരീഫ് ബുഖാരി അധ്യക്ഷതവഹിച്ചു കെ സിദ്ദിഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശ്ശേരി, പി പി. നൗഫൽ സഅദി, കെ പി എം.ബഷീർ സഖാഫി പ്രൊഫ: ഹനീസ് ഹൈദരി എന്നിവർ പ്രസംഗിച്ചു