26 April 2024 Friday

ജ്വാല കലാ കായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പരിസരദിനം ആചരിച്ചു

ckmnews

ജ്വാല കലാ കായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പരിസരദിനം ആചരിച്ചു


ചങ്ങരംകുളം:ജ്വാല കലാ കായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പരിസരദിനം ആചരിച്ചു.പ്രതികൂല കാലാവസ്ഥയിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചിയ്യാനൂർ ജി. എൽ. പി സ്കൂളിൽ ആലംകോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പ്രതിഭടീച്ചർ വൃക്ഷ തൈനട്ടു ഉദ്ഘാടനം ചെയ്തു.തുടർന്നു   സുരേഷ് മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി  സി. എം. രാമചന്ദ്രൻ എൻ. വി.മൊയ്തുണ്ണി,സുനിൽ എ,രാജീവ്‌ ഒ. പി എന്നിവർ സംസാരിച്ചു  അനസ് ടി. സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  സുധീർസി. കെ സ്വാഗതവും സജീവ് പാലക്കൽ നന്ദിയും പറഞ്ഞു.പരിപാടികൾക്ക് ബിന്ദുവിശ്വനാഥൻ, ഷൈനിസുഭാഷ്, കബീർ എം. വി,രതീഷ് ടി. കെ, ശരത് എം. എസ്, നിധിൻ എം.എസ്.രവീന്ദ്രൻ കെ. പി., വിശ്വനാഥൻ എം. കെ, മണി കെ സൈനുദ്ദീൻ എം. വി എന്നിവർ നേതൃത്വം നൽകി