26 April 2024 Friday

ഒത്തൊരുമിച്ചാൽ മലയും പോരും…! രണ്ട് ഈച്ചകൾ ചേർന്ന് ഒരു കുപ്പി തുറക്കുന്ന അപൂർവ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി

ckmnews

ഒത്തൊരുമിച്ചാൽ മലയും പോരും…! രണ്ട് ഈച്ചകൾ ചേർന്ന് ഒരു കുപ്പി തുറക്കുന്ന  അപൂർവ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി



ഒത്തൊരുമിച്ചാൽ മലയും പോരും…ഈ ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഒരു വിഡിയോയാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ട് ഈച്ചകൾ ചേർന്ന് ഒരു കുപ്പിയുടെ അടപ്പ് തുറക്കുന്ന വിഡിയോ ആണ് കാഴ്ചക്കാരെ അമ്പരപ്പിച്ചിരിക്കുന്നത്.ഈ പത്ത് സെക്കൻഡ് ദൈർഘ്യം വരുന്ന വിഡിയോയിൽ രണ്ട് ഈച്ചകൾ കുപ്പിയുടെ അടപ്പിന് ഇരുവശവുമായി ഇരുന്നാണ് പതിയെ അടപ്പ് തുറക്കുന്നത്. അടപ്പ് അയഞ്ഞതോടെ മുൻഭാ​ഗത്തെ കാലുകൾ ഉപയോ​ഗിച്ച് തട്ടിത്തെറിപ്പിച്ചാണ് അടപ്പ് ഊരിയെടുത്തത്.ബ്രസീലിലെ സാവോ പോളോയിൽ നിന്നാണ് വിഡിയോ. ഇതിനോടകം 1.3 മില്യൺ ആളുകളാണ് ട്വിറ്ററിലൂടെ മാത്രം വിഡിയോ കണ്ടിരിക്കുന്നത്. യൂട്യൂബിലും ഒരു മില്യണോളം കാഴ്ചക്കാരുണ്ട്.