26 April 2024 Friday

വാഷിങ് മെഷീനില്‍ കുടുങ്ങിയ മൂന്നു വയസ്സുകാരിക്ക് രക്ഷകരായി പോലീസ് സംഘം

ckmnews

വാഷിങ് മെഷീനില്‍ കുടുങ്ങിയ മൂന്നു വയസ്സുകാരിക്ക് രക്ഷകരായി പോലീസ് സംഘം


വാ​ഷി​ങ്​ മെ​ഷീ​നി​ല്‍ കു​ടു​ങ്ങി​യ മൂ​ന്നു വ​യ​സ്സു​കാ​രി​ക്ക് ര​ക്ഷ​ക​നാ​യി മ​ണ്ണ​ഞ്ചേ​രി സി.​ഐ. ര​വി സ​ന്തോ​ഷ്. 17ാം വാ​ര്‍​ഡ് റി​സാ​ന മ​ന്‍​സി​ലി​ല്‍ ഹാ​രി​സ്- റി​സാ​ന ദ​മ്പതി​ക​ളു​ടെ മ​ക​ള്‍ ഐ​ഷ​യാ​ണ് ക​ളി​ക്കു​ന്ന​തി​നി​ടെ വാ​ഷി​ങ് മെ​ഷീ​നി​ല്‍ കു​ടു​ങ്ങി​യ​ത്. മെ​ഷീ​ന്റെ ഡ്ര​യ​റിന്റെയു​ള്ളി​ല്‍ കു​ടു​ങ്ങി കാ​ലു​ക​ള്‍ മ​ട​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു കു​ട്ടി. പെ​ട്ടെ​ന്ന് ത​ന്നെ മെ​ഷീ​ന്‍ ഭാ​ഗ​ങ്ങ​ള്‍ അ​ഴി​ച്ച്‌ മാ​റ്റി ഏ​റെ നേ​ര​ത്തേ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.


അ​പ​ക​ട​വി​വ​രം ഫ​യ​ര്‍​ഫോ​ഴ്സി​ലും പൊ​ലീ​സി​ലും അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ണ്ണ​ഞ്ചേ​രി സി.​ഐ. ര​വി സ​ന്തോ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പോലീസ് സം​ഘം എ​ത്തി​യ​ത്. ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് അ​ധി​കൃ​ത​ര്‍ എ​ത്തു​ന്ന​തു വ​രെ കാ​ത്തു നി​ല്‍​ക്കാ​തെ ര​ക്ഷാ​ദൗ​ത്യം സ്വ​യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു സി.​ഐ. ജൂ​നി​യ​ര്‍ എ​സ്.​ഐ.​റോ ജോ​മോ​ന്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ സ​ന്തോ​ഷ്, അ​നൂ​പ് എ​ന്നി​വ​ര്‍ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഫ​യ​ര്‍ ഫോ​ഴ്സ്‌ സം​ഘ​വും ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പ​ടെ​യു​ള്ള്രര്‍ പൂ​ര്‍​ണ സ​ജ്ജ​രാ​യി​ട്ടാ​ണ് എ​ത്തി​യ​ത്.