05 May 2024 Sunday

ആലപ്പുഴയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

ckmnews



ആലപ്പുഴ: ചെങ്ങന്നൂർ പുന്തലയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. പുന്തല ശ്രുതിലയത്തിൽ ദീപ്‌തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജി പിന്നാലെ തൂങ്ങിമരിക്കുകയും ചെയ്തു. ഇന്ന് രാവിലെ 7.30 യോടെയായിരുന്നു സംഭവം. ഇരുവരും നിരന്തരം വഴക്ക് ഉണ്ടാക്കിയിരുന്നതായും പതിവ് പോലെ ഇന്ന് രാവിലെയും വഴക്കുണ്ടാക്കുകയും ഷാജി ദീപ്തിയെ വെട്ടിക്കൊല്ലുകയുമായിരുന്നു.


ഇന്ന് രാവിലെ 6.30 യോടെ ഉറക്കമുണർന്നതിന് പിന്നാലെ ഷാജിയും ദീപ്‌തിയും വഴക്ക് തുടങ്ങി. കുട്ടികൾ പുറത്തേക്ക് പോയതിന് പിന്നാലെ അടുക്കളയിലേക്ക് പോയ ദീപ്തിയെ ഷാജി വഴക്കിനെ തുടർന്ന് അടുക്കളയിൽ ഇരുന്ന വെട്ടുകത്തിയെടുത്ത് കഴുത്തിൽ വെട്ടുകയായിരുന്നു. തുടർന്ന് ദീപ്‌തി വെട്ടേറ്റു മരിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ തൊട്ടടുത്ത മുറിയിൽ കയറി ആത്മഹത്യ ചെയ് എന്നാണ് നിഗമനം.


ഷാജിയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഇവർക്ക് രണ്ടു മക്കളുണ്ട്. കുടുംബപ്രശ്ന‌മാണ് ഇവരുടെ വഴക്കിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ദീപ്‌തിയുടെ തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകൾ ഉണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം നടത്തി വരികയാണ്.