04 May 2024 Saturday

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; പവന് 280 രൂപ കുറഞ്ഞു

ckmnews


സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 53,000 രൂപയായി. ഗ്രാമിന് 35 രൂപ താഴ്ന്ന് 6625 ആയി. ഇന്നലെ സ്വർണ വില പവന് 360 രൂപ കൂടിയിരുന്നു.

സ്വർണവിലയിൽ പുത്തൻ റെക്കോർഡുകൾ തീർത്ത മാസമാണ് 2024 ഏപ്രിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും ഇതേമാസം രേഖപ്പെടുത്തി. വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായിരുന്നു വില വർദ്ധനവ്.