26 April 2024 Friday

ആലംകോട് സെന്ററില്‍ ഗുഡ്സ് മിനിലോറി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു

ckmnews

ആലംകോട് സെന്ററില്‍ ഗുഡ്സ് മിനിലോറി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു


ചങ്ങരംകുളം:ആലംകോട് സെന്ററില്‍ മിനിലോറി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര  പരിക്ക്.ആലംകോട് മങ്ങാടിപ്പുറത്ത് മുഹമ്മദ്(55)നാണ് പരിക്കേറ്റത്.ബുധനാഴ്ച കാലത്ത് ആറരയോടെ പാല്‍ കൊണ്ടു കൊടുക്കാന്‍ പോവുന്നതിനിടെ മുഹമ്മദ് സഞ്ചരിച്ച ബൈക്ക് ഗുഡ്സ് മിനി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ മുഹമ്മദിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു