26 April 2024 Friday

ചാലിശ്ശേരി അങ്ങാടി ഇടത്പക്ഷ കൂട്ടായ്മ പച്ചക്കറി കിറ്റുകൾ വിതരണം നടത്തി

ckmnews

ചാലിശ്ശേരി അങ്ങാടി

ഇടത്പക്ഷ കൂട്ടായ്മ

പച്ചക്കറി കിറ്റുകൾ വിതരണം നടത്തി 


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്ത്  പതിമൂന്നാം വാർഡിലെ അങ്ങാടി ഇടതുപക്ഷകൂട്ടായ്മയുടെ നേതൃത്യത്തിൽ  പച്ചക്കറി കിറ്റുകൾ വിതരണം നടത്തി.വാർഡിലെ മൂന്നൂറ്റിയമ്പതിലധികം വീടുകളിലേക്കാണ് പത്തോളം പച്ചക്കറി വിഭവങ്ങളുമായുള്ള കിറ്റുകൾ  നൽകിയത്.കോവിഡ് മഹാമാരിക്കിടയിൽ മനുഷ്യസ്നേഹത്തിൻ്റെ കരുതൽ ഗ്രാമത്തിന് മാതൃകയായി.ഡി.വൈ.എഫ്.ഐ പടിഞ്ഞാറെമുക്ക് യൂണിറ്റ് ഭാരവഹികളാണ്   കിറ്റുകൾ വീടുകളിൽ എത്തിച്ചുനൽകിയത്.വാർഡ് മെമ്പർ ആനി വിനു,  ഡിവൈ എഫ് ഐ  ജില്ലാ കമ്മിറ്റി അംഗം കെ.എ പ്രയാൺ, മോഹനൻ പി.വി , ഫ്ലെമിംഗ് ആൻ ഡ്രി , അജിത്ത് കെ.എൽ , ഷാജൻ, ബാബു പി ജി, സണ്ണി കെ.ജി , എന്നിവർ നേതൃത്വം നൽകി