26 April 2024 Friday

ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ്‌ നൽകി

ckmnews

ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ്‌ നൽകി


ചങ്ങരംകുളം:ചങ്ങരംകുളം ഹൈവേയിൽ ചിയാനൂർ പാടത്ത്‌ കഴിയുന്ന ലോക്‌ ഡൗൺ മൂലം പ്രയാസപ്പെടുന്ന നിർദ്ധനരായ കുടുംബങ്ങൾക്ക്‌ ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ്‌ നൽകി.ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ.സിദ്ധിഖ്‌ പന്താവൂർ ഭക്ഷ്യകിറ്റുകൾ നൽകി ഉൽഘാടനം ചെയ്തു.ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ ഹമീദ്‌ ചിയാനൂർ,ഭരണ സമിതി അംഗങ്ങളായ ഇ വി മാമു,മനീഷ്കുമാർ ഒതളൂർ, എ പി ചന്ദ്രൻ ആലംകൊട്‌ ഗ്രാമ പഞ്ചായത്ത്‌ അംഗം അബ്ദുൽ സലാം കൊക്കൂർ,ഫൈസൽ എം എന്നിവർ സന്നിഹിതരായി.