26 April 2024 Friday

കോവിഡ് പ്രതിസന്ധിയിലായ തെരുവോരത്തെ കുടുംബങ്ങള്‍ക്ക് യുഡിഎഫ് മെമ്പർമാർ ഭക്ഷ്യക്കിറ്റുകള്‍ നല്‍കി

ckmnews

കോവിഡ് പ്രതിസന്ധിയിലായ തെരുവോരത്തെ കുടുംബങ്ങള്‍ക്ക് യുഡിഎഫ് മെമ്പർമാർ ഭക്ഷ്യക്കിറ്റുകള്‍ നല്‍കി


ചങ്ങരംകുളം:ദുരിതത്തിലായ ചങ്ങരംകുളം ഹൈവേയിൽ കുടിൽ കെട്ടി താമസിക്കുന്ന നാടോടി കുടുംബങ്ങള്‍ക്ക് സാഹായവുമായി ആലംകോട് ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ മെമ്പര്‍മാരെത്തി.യുഡിഎഫ് മെമ്പർമാരായ സികെ അഷ്‌റഫ് ,അബ്ദുസലാം (കുഞ്ഞു),സുജിത സുനിൽ ,ആസിയ ഇബ്‌റാഹീം ,അബ്ദുൽ ഹക്കീം ,തെസ്‌നീം ബഷീർ ,സുനിത ചെർളശ്ശേരി ,മൈമൂന ഫാറൂഖ് യുഡിവൈഎഫ് ആലംകോട് പഞ്ചായത്ത് നേതാക്കളായ ഷബീർ മാങ്കുളം ,അരുൺലാൽ തുടങ്ങിയവർ ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്തു .