26 April 2024 Friday

സ്വകാര്യ ബസ്സില്‍ അമിത വേഗതയിൽ ഓക്സിജൻ വാർഡ് ഒരുക്കി രാജപ്രഭ ബസ് ഉടമ

ckmnews

സ്വകാര്യ ബസ്സില്‍ അമിത വേഗതയിൽ ഓക്സിജൻ വാർഡ് ഒരുക്കി  

രാജപ്രഭ ബസ് ഉടമ


ചങ്ങരംകുളം: കോവിഡ് രണ്ടാ തരംഗ വ്യാപനം വർധിച്ച സാഹചര്യത്തിൽ അമിത വേഗതയിൽ    ഓക്സിജൻ വാർഡൊരുക്കി സ്വകാര്യ ബസ്   നന്മയുടെ തണലാകുന്നു.ഗുരുവായൂർ- പാലക്കാട് റൂട്ടിലോടുന്ന രാജപ്രഭ ബസ് ഉടമ രാജുവാണ്  രണ്ട് ബസുകളിൽ പാവപ്പെട്ട രോഗികൾക്ക് ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ ഒരുക്കിയിട്ടുള്ളത്.കോവിഡ് ബാധിതർ കൂടുകയും ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ ആശുപത്രികളിൽ കുറയുന്ന സാഹചര്യത്തിലാണ് 

സാമ്പത്തിക പ്രയാസം നോക്കാതെ ഒരോ ലക്ഷം രൂപ ചിലവഴിച്ച് രണ്ട് ബസുകൾ നാടിന് പ്രഭ ചൊരിഞ്ഞത്.ബസിലെ സീറ്റുകൾ അഴിച്ചുമാറ്റി 

നിലം നവീകരിച്ച് ശുചിത്വം  ഉറപ്പ് വരുത്തി. മൂന്ന് കിടക്കകൾ ഒരുക്കി  ഒരോ കിടക്കയിലും ഓക്സിജൻ സംവിധാനം നൽകി . ഒരേ സമയം ഒന്നര ക്യുബിക്മീറ്റർ ഓക്സിജൻ മൂന്ന് സിലിണ്ടറുകളിൽ സജ്ജീകരിച്ചിട്ടുണ്ട് .അത്യാസന നിലയിലുള്ള കോവിഡ് ബാധിതർക്കു വേണ്ടി ബസ് മാങ്ങോട് കേരള മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നൽകി.

കോവിഡ് അതിജീവന പേരാട്ടത്തിൽ അതിവേഗതയിലാണ് യാത്രക്കാരുടെ രാജപ്രഭ ബസ്.