26 April 2024 Friday

ലോക്ക്ഡൗണില്‍ മനം മടുത്തപ്പോള്‍ എഴുത്തിന്റെ ലോകത്ത് വിസ്മയം തീര്‍ത്ത് അഫ്റ നസ്റിന്‍

ckmnews

ലോക്ക്ഡൗണില്‍ മനം മടുത്തപ്പോള്‍ എഴുത്തിന്റെ ലോകത്ത് വിസ്മയം തീര്‍ത്ത് അഫ്റ നസ്റിന്‍


ചങ്ങരംകുളം:ലോക്ക്ഡൗണില്‍ മനം മടുത്തപ്പോള്‍ എഴുത്തിന്റെ ലോകത്ത് വിസ്മയം തീര്‍ക്കുകയാണ് ആലംങ്കോട് ചാലുപറമ്പിൽ ഗഫൂറിൻ്റെയും ഫൗസിയയുടെയും മകൾ അഫ്റ നസ്റിന്‍.ചെറുപ്പം മുതല്‍ തന്നെ കവിതകളും കഥകളും എഴുതുന്ന അഫ്റ നസ്റിനാണ് ലോക്ക്ഡൗണ്‍ മൂലം വീട്ടിലിരിക്കേണ്ടി വന്നതോടെ കവിതകളുടെ ലോകത്തേക്ക് തിരിഞ്ഞത്.സമകാലിക വിഷയങ്ങളില്‍ ഊന്നിയ നിരവധി ചെറുകവിതകളാണ് ഈ മിടുക്കി രചിച്ചത്.ഓളൊരു പെണ്ണാണത്രെ എന്ന ചെറുകവിത ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞു.വാട്ട്സപ്പ് വഴി ചെറുകവിതകള്‍ സുഹൃത്തുക്കള്‍ക്ക് കൂടി പങ്ക് വെക്കാന്‍ തുടങ്ങിയതോടെയാണ് അഫ്റ നസ്റിന്റെ കവിതാ കമ്പം പുറംലോകമറിയുന്നത്.കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളജ് ഓഫ് ഹെൽത്ത് സയൻസിൽ ബിഎസ് സി റസ്പിറേറ്റർ തെറാപ്പി ഒന്നാം വർഷ വിദ്യാർഥിനിയാണ് അഫ്റ നസ്റിന്‍.ലോക്ക് ഡൗണ്‍ തീരുന്നതോടെ തന്റെ കവിതകളുടെ സമാഹാരം പുസ്തക രൂപത്തിലാക്കാനാണ് ഈ മിടുക്കിയുടെ തീരുമാനം