26 April 2024 Friday

സിഐടിയു ദേശീയ കരിദിനം ആചരിച്ചു

ckmnews

സിഐടിയു ദേശീയ കരിദിനം ആചരിച്ചു


ചങ്ങരംകുളം:കഴിഞ്ഞ ആറുമാസമായി ഡൽഹിയിൽ നടന്നുവരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു കൊണ്ട് സിഐടിയു രാജ്യവ്യാപകമായി കരിദിനം ആചരിച്ചു.നന്നംമുക്ക് പഞ്ചായത്തിൽ വി.വി.കുഞ്ഞുമുഹമ്മദ്,എം.അജയഘോഷ്,കെ.വത്സലൻ എന്നിവർ നേതൃത്വം നൽകി വിവിധ യൂണിറ്റുകളിലെ വീടുകളിൽ കോവിഡ മാനദണ്ഡം പാലിച്ചാണ് സമരം നടത്തിയത്. മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കുക,വൈദ്യുതി ബില്ല് പിൻവലിക്കുക,മിനിമം താങ്ങുവില ഉറപ്പാക്കുക,തൊഴിലുറപ്പ് കൂലി 600 രൂപയാക്കുക.തൊഴിൽദിനം 200 ആക്കുക.പദ്ധതി നഗരങ്ങളിലും ഉറപ്പാക്കുക,എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കുക,ഓരോ കുടുംബത്തിനും 10 കിലോ അരി ഉൾപ്പെടെ ഭക്ഷ്യക്കിറ്റ് മാസത്തിൽ ഉറപ്പാക്കുക,ആദായനികുതി അടക്കാത്തവർക്കും 7500 വീതം നൽകുക,അതിഥി തൊഴിലാളികൾ ക്ക് സൗജന്യയാത്ര ഉറപ്പാക്കുക.തുടങ്ങിയ 

മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം സംഘടിപ്പിച്ചത്.