09 May 2024 Thursday

കോവിഡ് പോസിറ്റീവ് ആയവരുടെ വീടുകളില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് കാഞ്ഞിയൂരില്‍ തുടക്കമായി

ckmnews

കോവിഡ് പോസിറ്റീവ് ആയവരുടെ വീടുകളില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് കാഞ്ഞിയൂരില്‍ തുടക്കമായി 


ചങ്ങരംകുളം:കോവിഡ് മഹാമാരി പ്രതിസന്ധിയിൽ  നന്നംമ്മുക്ക് പഞ്ചായത്തിലെ കഞ്ഞിയൂർ വാർഡ് 04 ൽ കോവിഡ് പോസറ്റീവ് ആയി വീടുകളിൽ കഴിയുന്ന  രോഗികൾക്ക് അവരുടെ കോവിഡ് നെഗറ്റീവ് ആയി സർക്കാർ നിർദ്ദേശിക്കുന്ന  7 ദിവസത്തെ റിവേഴ്‌സ് ക്വൊറന്റേൽ കഴിയുന്നത് വരെ 20 ദിവസത്തേക്ക് ആവശ്യമായ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.വാർഡ് മെമ്പറുടെ നേതൃത്വത്തിൽ രാഷ്‌ട്രീയ, ജാതി മത ഭേതമന്യേ നല്ലവരായ സുമനസുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വാര്‍ഡ് മെമ്പര്‍ കൂടിയായ വികെഎം നൗഷാദ്  പറഞ്ഞു.പദ്ധതിയുമായി സഹകരിക്കുന്ന മുഴുവന്‍ നല്ലവരായ സുമനസുകൾക്കും വാര്‍ഡ് മെമ്പര്‍ നന്ദി അറിയിച്ചു.