09 May 2024 Thursday

"ഒരു കാലില്ലെങ്കിലും നിയാസ് പോരാളിയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിമിതികളെ തോല്‍പിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശിയായ നിയാസിന് KPSTA കോവിഡ് പ്രതിരോധ സാമഗ്രികൾ സമ്മാനിച്ചു

ckmnews

"ഒരു കാലില്ലെങ്കിലും നിയാസ് പോരാളിയാണ്


കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിമിതികളെ തോല്‍പിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശിയായ നിയാസിന് KPSTA കോവിഡ് പ്രതിരോധ സാമഗ്രികൾ സമ്മാനിച്ചു


ചങ്ങരംകുളം:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിമിതികളെ തോല്‍പിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശിയായ നിയാസിന് KPSTA കോവിഡ് പ്രതിരോധ സാമഗ്രികൾ സമ്മാനിച്ചു.ആലങ്കോട് പഞ്ചായത്ത് ആറാം വാർഡിലെ ആർ.ആർ.ടി.അംഗമായ  നിയാസിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലും സദാ സമയവും  സേവനസന്നദ്ധനായി രംഗത്തുള്ള നിയാസിന്റെ നന്മ നിറഞ്ഞ മനസ്സ് പുറത്തറിയുന്നത്.വാർഡിലെ ആവശ്യക്കാർക്ക് മരുന്നുകളും ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചു നൽകാനും അടിയന്തിരഘട്ടങ്ങളിൽ ആശുപത്രികളിലെത്തിക്കാനും മറ്റും സദാ  സമയവും തയ്യാറാവുന്ന ആർ.ആർ.ടി.അംഗങ്ങൾക്ക് യാതൊരുവിധ ആനുകൂല്യങ്ങളോ  ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ ലഭിക്കുന്നില്ലെന്നറിഞ്ഞ്

ഉപജില്ലാ പരിധിയിലെ വിവിധ  പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും,സന്നദ്ധപ്രവർത്തകർക്കും കോവിഡ് പ്രതിരോധ സാമഗ്രികൾ എത്തിച്ചു നൽകുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളടങ്ങിയ " ഗുരുസ്പർശം.2 "  എന്ന പദ്ധതിയുടെ ഭാഗമായി KPSTA എടപ്പാൾ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ്   നിയാസിനാവശ്യമായ പൾസ് ഓക്സി മീറ്റർ,പി.പി.ഇ.കിറ്റുകൾ,മാസ്ക്,ഗ്ലൗസ്,മുതലായവ എത്തിച്ചു നൽകിയത്.ആലംകോട് മണ്ഡലം കോൺഗ്രസ്

പ്രസിഡണ്ട് അബ്ദുൾഖാദർ,ആറാം വാർഡ് മെമ്പർ സുനിത ചെറളശ്ശേരി,  KPSTA എടപ്പാൾ ഉപജില്ലാ സെക്രട്ടറി രഞ്ജിത്ത് അടാട്ട് , സുബൈർ എന്‍വി,ആര്‍ആര്‍ടി അംഗങ്ങളായ നിയാസ് ഉദിനുപറമ്പ്, ലുഖ്മാൻ ഉദിനുപറമ്പ്, ഇബ്രാഹിം ആലംകോട് എന്നിവർ പങ്കെടുത്തു