09 May 2024 Thursday

സൗജന്യ നിരക്കില്‍ പള്‍സ് ഓക്സീമീറ്ററും,തെര്‍മോമീറ്ററും കരുതലായി കല്ലുപുറം ഗ്യാലക്സി ഫ്രൺസ് ചാരിറ്റബിൾ ട്രസ്റ്റ്

ckmnews

സൗജന്യ നിരക്കില്‍ പള്‍സ് ഓക്സീമീറ്ററും,തെര്‍മോമീറ്ററും


കരുതലായി കല്ലുപുറം  ഗ്യാലക്സി ഫ്രൺസ് ചാരിറ്റബിൾ ട്രസ്റ്റ് 


ചങ്ങരംകുളം: കോവിഡ് മഹാമാരി രണ്ടാം തരംഗ വ്യാപന ഭീതിയിൽ മെഡിക്കൽ ഉപകരണങ്ങൾ ഏറെ വില കുറച്ച് നൽകി  സമൂഹത്തിന് നന്മയുടെ  മാതൃകയാവുകയാണ്  കല്ലുപുറത്തെ ഗാലക്സി ഫ്രൺസ് ചാരിറ്റബിൾ ട്രസ്റ്റ് .തിങ്കളാഴ്ച രാവിലെയാണ് കല്ലുപുറം സെൻ്ററിൽ ട്രസ്റ്റ് ഓഫീസിൽ ഉപകരണങ്ങൾ ആവശ്യക്കാർക്കായി വിതരണം  തുടങ്ങിയത്.കോവിഡ് രോഗവ്യാപനത്താൽ  രോഗികൾ വലഞ്ഞപ്പോൾ രക്തത്തിലെ ഓക്സിജൻ അളവ് അറിയാനുള്ള ഉപകരണം പൾസ് ഓക്സിമീറ്റർ ,തെർ മോമീറ്റർ തുടങ്ങിയ മറ്റു ഉപകരണങ്ങൾക്ക് വിപണിയിൽ പലരും അഞ്ചിരട്ടി വിലയാണ് ഈടാക്കിയിരുന്നത്.വില വർദ്ധന  സാമ്പത്തികമായ ബുദ്ധിമുണ്ടുള്ള  രോഗികൾക്ക് താങ്ങാൻ കഴിയാത്ത സ്ഥിതിയായി. പൾസ് മീറ്ററിന് 1500 രൂപ മുതൽ 3000 വരെ വില ഉയർന്നതോടെ പലരും  ഉപകരണം വാങ്ങുവാൻ കഴിയാതെ പിൻമാറി.മഹാമാരി സമയത്ത് രോഗികൾക്ക് ആശ്വാസമാകുവാൻ  ട്രസ്റ്റ്  വേറിട്ട ജീവ കാരുണ്യ പ്രവർത്തനം നടത്തുന്നതിന് മുന്നോട്ട് വന്നത്.പ്രായമായവരുടേയും ,മറ്റു രോഗകളുമായി വീട്ടിൽ കഴിയുന്നവർക്ക്   ചാരിറ്റബിൾ ട്രസ്റ്റ് വാങ്ങിയ വിലക്ക് സബ്സിഡി നൽകി വിശ്വസിക്കാൻ കഴിയാത്ത വിലയിൽ ഉപകരണങ്ങൾ വിൽപന നടത്തുന്നത്.


സമൂഹമാധ്യമം വഴി വിലവിവരം നൽകിയതോടെ ഉപകരണങ്ങൾക്കായി നിലക്കാത്ത ഫോൺ കോളുകളുകളാണ്   എത്തുന്നത്.കോവിഡ് രോഗികൾക്ക് അത്യാവശ്യമായ പൾസ് ഓക്സിമീറ്റർ ,തെർമോ മീറ്റർ , വെള്ളം ചൂടാക്കി ആവി പിടിക്കുന്ന വെപറെസർ , പി.പി.ഇ കിറ്റ് , സർജിക്കൽ മാസ്ക് , എൻ 95 മാസ്ക് ,  ഗ്ളൗസ് , സാനിറ്റെസർ  എന്നിവയാണ് വിപണി വിലയിൽ നിന്ന് സബ്സിഡി നൽകി വളരെ ചുരുങ്ങിയ വിലക്ക് ആവശ്യക്കാർക്ക് നൽകുന്നത്.ചൂഷണം ഒഴിവാക്കുവാൻ ട്രസ്റ്റ് വിതരണത്തിന് മാനദണ്ഡവും വെച്ചിട്ടുണ്ട്. വീടുകളിലേക്ക് ഓക്സിമീറ്റർ , വെപറെ സർ , ഡിജിറ്റൽ തെർമോമീറ്റർ എന്നിവ  ഒരോന്ന്   വീതമാണ് നൽകുക .സന്നദ്ധ സംഘടന , ക്ലബ്ബ്   ,ആർ ആർ ടി , ജാഗ്രത സമിതി ,എന്നിവർ രേഖാമൂലം അപേക്ഷ നൽകിയാൽ  ഉപകരണങ്ങൾ കൂടുതൽ  ലഭിക്കുക.പൾസിഓക്സിമീറ്റർ മൂന്ന് തരം ഉണ്ട് 250 ,300 ,350 എന്നി വിലക്കാണ് നൽകുന്നത്.കടവല്ലൂർ പഞ്ചായത്ത് ,കുന്നംകുളം നഗരസഭ , സമീപ പഞ്ചായത്തുകളിലെയും ,സമീപ ജില്ലകളിലെ  സന്നദ്ധ പ്രവർത്തകർക്കും മറ്റും ഇവരുടെ സാമൂഹ്യ സേവനം ഏറെ  ആശ്വാസമാവുകയാണ് 

പഠന കാലത്ത് ഗ്രാമത്തിലെ പന്ത്രണ്ട് സഹപാഠികൾ  ചേർന്നാണ് ഇരുപത് വർഷം മുമ്പ് ഗ്യാലക്സി ഫ്രൺസ് ക്ലബ്ബ്  രൂപീകരിച്ചത് മെമ്പർമാരായ ജിയോ ,ജലീൽ ,സൂരജ് ,ടിനു , ജംഷീദ്  എന്നിവർ വിദേശത്ത് ജോലി ചെയ്യുന്നു.2018ൽ ക്ലബ്ബ്  ചാരിറ്റബിൾ ട്രസ്റ്റാക്കി.

തുടർന്ന് പ്രളയ സമയത്ത് ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു.കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് തവണയായി ഒരു ലക്ഷം രൂപയും നൽകി. രണ്ട് വർഷമായി  ഗ്യാലക്സി കെയർ പദ്ധതി പ്രകാരം ഗ്രാമത്തിൽ  ജാതി-മത-ഭേദമെന്യെ രോഗികളായവർക്ക് സൗജന്യ മായി എല്ലാ മാസവും മരുന്നുകൾ എത്തിച്ച് നൽകുന്നുണ്ട്.ലോക്ഡൗണും , കോവിഡ് വ്യാപനവും കണക്കാക്കി പലരും ഇരട്ടിയിലധികം ലാഭംമെടുത്ത് പാവപ്പെട്ടവരെ പിഴയുമ്പോൾ ലാഭേച്ചയില്ലാത്തെ ഉപകാരപ്രദമായ കാരുണ്യ പ്രവർത്തനത്തിലാണ് ഗ്യാലക്സി എന്ന  നക്ഷത്രക്കൂട്ടത്തിലെ യുവാക്കളുടെ കൂട്ടായ്മ നാടിന് വേറിട്ട മാതൃകയാകുന്നത്.ട്രസ്റ്റ് കോർഡിനേറ്റർ  ജോസഫ്തമ്പി , പ്രസിഡൻ്റ് ലിജു കൊച്ചുമോൻ ,സെക്രട്ടറി വർഗ്ഗീസ് തമ്പി , അജികുര്യൻ , ടിജു തമ്പി ,അഷറഫ് , ജിജോജെക്കബ് എന്നിവരാണ്  നേതൃത്വം നൽകുന്നത്.